ന്യൂഡല്‍ഹി: അമേരിക്കന്‍ കമ്പനിയായ മൊഡേണ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ 30 ദിവസം വരെ റഫ്രിജേറ്ററുകളില്‍ സാധാരണ താപനിലയിൽ സൂക്ഷിക്കാൻ സാധിക്കുമെന്ന് കമ്പനി.
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ യുഎസിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വാക്സിന് അടിയന്തര അംഗീകാരത്തിനുളള അപേക്ഷ സമര്‍പ്പിക്കാനുളള തീരുമാനത്തിലാണ് കമ്പനി. മറ്റു ചില വാക്സിനുകൾ 70 ഡിഗ്രി താപനില ആവശ്യമാണെന്ന റിപ്പോർട്ട് വന്നിരുന്നു.
യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ സഹകരണത്തോടെ ഉല്പാദിപ്പിച്ച മൊഡേണ വാക്സിന് 28 ദിവസത്തെ ഇടവേളയില്‍ രണ്ടുതവണയാണ് നല്‍കുന്നത്.
വാക്സിന് നല്കിയ 30,000 കോവിഡ് ബാധിതരില്‍ 95 പേരുടെ ഡേറ്റകളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക ഫലം തയ്യാറാക്കിയിരിക്കുന്നത്.






