കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഇബ്രാഹിംകുഞ്ഞിനെ റിമാന്‍ഡ് ചെയ്തത്.അര്‍ബുദ രോഗ ബാധിതനായ അദേഹം ചികിത്സയില്‍ കഴിയുന്ന കൊച്ചിയിലെ ആശുപത്രിയിലെത്തിയാണ് ജഡ്ജി റിമാന്‍ഡ് ചെയ്തത്.
ആരോഗ്യപരമായ കാരണങ്ങളാല്‍ അദേഹം ആശുപത്രിയില്‍ തന്നെ തുടരും. അതേസമയം ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള വിജിലന്‍സിന്റെ ഹര്‍ജിയും ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യപേക്ഷയും കോടതി നാളെ പരിഗണിക്കും.
അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും, താന്‍ അര്‍ബുദ രോഗിയാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് അദേഹം നേരത്തെ വിജിലന്‍സ് കോടതിയില്‍ ജാമ്യപേക്ഷ നല്‍കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഒരു തെളിവും ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഉന്നതതല സമ്മര്‍ദ്ദത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ ത്െന്ന അറസ്റ്റ് ചെയ്യുകയായിരുന്നു. രോഗിയായതിനാല്‍ പരസഹായമില്ലാതെ ദൈനം ദിന കാര്യങ്ങള്‍ ചെയ്യാനാകില്ലെന്നും അദേഹം ജാമ്യപേക്ഷയില് വ്യക്തമാക്കിയിട്ടുണ്ട്.

Comments