ദുബായ് : ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുകയും പോലീസ് വാഹനത്തിൽ ഇടിപ്പിക്കുകയും ചെയ്തതിനു ദുബായിൽ 2 കുട്ടികളെ പോലീസ് പിടികൂടി. തുടർനിയമ നടപടികൾക്കായി ഇരുവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
14ഉം 15 ഉം വയസ്സുള്ള കൗമാരക്കാരായ ആൺകുട്ടികളെയാണ് പോലീസ് പിടികൂടിയത്. പോലീസ് വാഹനത്തിൽ ഇടിച്ച ശേഷം നിർത്താതെ പോയ വാഹനം എതിർദിശയിലാണ് സഞ്ചരിച്ചത്.
ഡ്രൈവിങ് ലൈസൻസില്ലാതെ സാഹസികമായി വാഹനമോടിക്കുക, മനപ്പൂർവം പൊലീസ് വാഹനത്തിന് ഇടിക്കുക, മറ്റുള്ളവരുടെ ജീവന് ഭീഷണിയുയർത്തുക, പൊതുസ്വത്ത് നശിപ്പിക്കുക എന്നീ കുറ്റങ്ങളാണ് കുട്ടികളുടെ പേരിൽ ചുമത്തിയിട്ടുള്ളത്.

Comments