
ന്യൂഡൽഹി: ടെന്നിസ് താരം സാനിയ മിർസ അഭിനയ രംഗത്തേക്ക് ചുവടു വെക്കുന്നു.
ക്ഷയരോഗത്തിനെതിരെ ബോധവൽക്കരണം നടത്തുന്നതിന് വേണ്ടി നിർമിക്കുന്ന ‘എംടിവി നിഷേധേ എലോൺ ടുഗെദർ’ എന്ന വെബ്സീരീസിലാണ് താരം അഭിനയിക്കുകയെന്നാണ് റിപ്പോർട്ട്.
അഞ്ച് എപ്പിസോഡുകൾ ഉള്ള വെബ് സീരിസ് ഈ മാസം അവസാനത്തോടെ റിലീസ് ചെയ്യും. സയെദ് റാസ, പ്രിയ ചൗഹാന് എന്നിവരാണ് വെബ്സീരിസില് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നമ്മുടെ രാജ്യത്ത് ഏറ്റവും വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് ക്ഷയം. ഈ രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറേണ്ടത് അത്യാവശ്യമാണ് എന്നും സാനിയ പ്രതികരിച്ചു.






