
തിരുവനന്തപുരം : തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുളള തീയതി ഇന്ന് അവസാനിക്കും. ഇന്നലെ വരെ 97,720 നാമനിര്‍ദ്ദേശ പത്രികകളാണ് കിട്ടിയിരിക്കുന്നത്.
ഇതില്‍ 75,702 എണ്ണം ഗ്രാമപഞ്ചായത്തുകളിലേക്കും 6493 എണ്ണം ബ്ലോക്ക് പഞ്ചായത്തുകളിലേക്കും ജില്ലാ പഞ്ചായത്തുകളിലേക്ക് 1086 പത്രികകളുമാണ് ലഭിച്ചിരിക്കുന്നത്. 9,865 നാമനിര്‍ദ്ദേശ പത്രികകളാണ് മുനിസിപ്പാലിറ്റികളിലേക്ക് ലഭിച്ചത്. ആറ് കോര്‍പ്പറേഷനുകളിലേക്ക് 2413 നാമനിര്‍ദ്ദേശ പത്രികകളും ലഭിച്ചു.
ഈ മാസം 12 മുതലായിരുന്നു പത്രിക സമര്‍പ്പണം ആരംഭിച്ചത്. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 23-നാണ്.
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര് പത്രിക നല്‍കിയത്. 13, 229 പേര്. ഇടുക്കിയിലാണ് ഏറ്റവും കുറവ് (2270)പത്രികകള്‍.






