
ദുബൈ: കോവിഡിനിടയിലും പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ബുർജ്ഖലീഫ. ആഘോഷങ്ങളുടെ ഭാഗമായി ലൈറ്റ് ആൻഡ് ലേസർ ഷോയും ഒരുക്കിയും ആഘോഷിക്കുമെന്ന് ബുർജ് ഖലീഫ ഡെവലപ്പർ എമാർ പ്രഖ്യാപിച്ചു.
എല്ലാ വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാകും ആഘോഷങ്ങൾ നടക്കുക. തെർമൽ കാമറകൾ, സാമൂഹിക അകലം, സമ്പർക്കരഹിത പേമെൻറുകൾ, അണുമുക്തമാക്കൽ ഉൾപ്പെടെ എല്ലാ പ്രതിരോധ നടപടികളും കൈക്കൊള്ളുമെന്ന് എമാർ വ്യക്തമാക്കി.
ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ്, ദുബൈ മാൾ ടെറസ് എന്നിവിടങ്ങളിലെ റസ്റ്റാറൻറുകളും ഹോട്ടലുകളും പുതുവത്സരാഘോഷ വേളയിൽ സജീവമാകും.







Comments