
കോമ്പസിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ്. മോഡലിന്റെ ഔദ്യോഗിക അവതരണത്തിന് മുന്നോടിയായി പുതിയ ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ജീപ്പ്. 2021 -ഓടെ ഈ മോഡലിനെ വിപണിയില്‍ എത്തിക്കുമെന്നാണ് റിപ്പോർട്ട്.
ടീസര്‍ ചിത്രങ്ങള്‍ അനുസരിച്ച് കോമ്പസ് ഫെയ്സ്ലിഫ്റ്റിന് ഒരു പുതിയ ഫ്രണ്ട് ബമ്പര്‍ ലഭിക്കും, വലിയ എയര്‍ ഡാമും ഫോഗ് ലാമ്പുകളും ലഭിക്കും. ട്വീക്ക്ഡ് ഹെഡ്ലൈറ്റും ഫ്രണ്ട് ഗ്രില്ലുമാണ് മറ്റൊരു പ്രത്യേകത. ഫ്രണ്ട് ഗ്രില്ലിന് ഹണികോമ്പ് പോലുള്ള ഇന്‍സേര്‍ട്ടുകള്‍ നൽകിയിരിക്കുന്നു. ടീസര്‍ ചിത്രങ്ങള്‍ പിന്‍ഭാഗത്തെക്കുറിച്ച് ഒന്നും വെളിപ്പെടുത്തുന്നില്ല. എന്നിരുന്നാലും പുതിയ അലോയി വീല്‍ ഡിസൈനുകളും ലഭിച്ചേക്കും.
റിപ്പോർട്ട് പ്രകാരം ഏറ്റവും പുതിയ യൂകണക്ട് 5 ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തോടുകൂടിയ പുതിയ ഫ്രീസ്റ്റാന്‍ഡിംഗ് 10.1 ഇഞ്ച് ടച്ച്സ്ക്രീന്‍ ലഭിക്കും. പുതിയ എസി വെന്റുകളും വാഹനത്തിൽ ഒരുങ്ങുന്നു. പുതിയ സ്റ്റിയറിംഗ് വീലും വാഹനത്തിന് ലഭിക്കും. ആഗോള വിപണിയില്‍ ഉള്ള മോഡലിന് 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ലഭിക്കുന്നത്. കമ്പനി ഇത് രാണ്ട് രീതിയിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. ആദ്യത്തേത് 128 bhp കരുത്തും 270 Nm ടോർക്കും നിർമിക്കും. ആറ് സ്പീഡ് മാനുവല്‍ ആണ് ഗിയര്‍ബോക്സ്. എന്നാൽ, ഈ എഞ്ചിന് ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കില്ലെന്നാണ് റിപ്പോർട്ട്.






