
ഡല്‍ഹി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പബ്ജി മൊബൈല്‍ ഗെയിം തിരിച്ചെത്തുന്നു. ദീപവലിക്കു ശേഷം പബ്ജി തിരിച്ചെത്തും എന്ന് അഭ്യുഹങ്ങള്‍ ഉണ്ടായിരുന്നു. ഉപയോക്താക്കളുടെ വിവരങ്ങള്‍ അനധികൃതമായി ശേഖരിക്കുന്നു എന്നാരോപിച്ച് കേന്ദ്രഗവണ്മെന്റ് പബ്ജിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ തിരിച്ചു വരവിനൊരുങ്ങന്ന പബ്ജി ഇന്ത്യന്‍ മാര്‍ക്കറ്റിന് അനുയോജ്യമായ രീതിയിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്.
പബ്ജിയുടെ ഒഫിഷ്യല്‍ വെബ്സൈറ്റില്‍ ആണ് രജിസ്ട്രേഷന് ആരംഭിച്ചിരിക്കുന്നത്. രജിസ്ട്രേഷനായി രണ്ടു ലിങ്കുകളാണ് ഉള്ളത്. ഒന്ന് ഏപികെ ഡൗണ്‍ലോഡ് ചെയ്യാനും മറ്റൊന്ന് ഗൂഗിള്‍ പ്ലേസ്റ്റോറിലേക്കും ഉള്ളതുമാണ്.
പബ്ജി ഇന്ത്യന്‍ വെര്ഷന് എത്തുമ്പോള്‍ ആറു കോടി രൂപ പ്രൈസ് പൂള് ഉള്ള ടൂര്‍ണമെന്റ് ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പബ്ജി പ്ലെയേഴ്സിന്റെ വിവരങ്ങള്‍ ഏറെ പ്രാധാന്യം ഉള്ളതാണ് അതുകൊണ്ട് എപ്പോഴും ഓഡിറ്റും വെരിഫിക്കേഷനും ഉണ്ടാകും.
പബ്ജി നിര്‍മ്മിച്ച പബ്ജി കോര്പ്പറേഷന്, സൗത്ത് കൊറിയയുടെ ക്രാഫ്റ്റോണ്‍ എന്നീ രണ്ടു കമ്പനികളാണ് പബ്ജി മൊബൈല്‍ ഇന്ത്യ ലോഞ്ച് ചെയ്തത്. ചൈനീസ് കമ്പനിയായ ടെന്‍സെന്റിനെ ഒഴിവാക്കിക്കൊണ്ടാണ് ഈ കമ്പനികള്‍ പബ്ജി ഇന്ത്യ രൂപപ്പെടുത്തിയത്. സെപ്റ്റബറിലാണ് പബ്ജി ഉള്‍പ്പടെ 117 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചത്.






