സിഡ്നി: ഭര്‍ത്താവിനു വേണ്ടി ഗാലറിയില്‍ നിന്ന് കൈയടിക്കുന്ന ഭാര്യന്മാരെയാണ് ക്രിക്കറ്റ് ആരാധകര്‍ക്ക് പരിചിതം. എന്നാല്‍ ഭാര്യയുടെ തകര്‍പ്പന്‍ സെഞ്ചുറിയില്‍ അഭിമാനിച്ച് ഗാലറിയില്‍ നിന്ന് കൈയടിക്കാന്‍ അവസരം കിട്ടിയത് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം മിച്ചല്‍ സ്റ്റാര്‍ക്കിനാണ്. ഓസ്ട്രേലിയയില്‍ നടക്കുന്ന വുമണ്‍സ് ബിഗ് ബാഷ് ലീഗില്‍ സിഡ്നി സിക്സേഴ്സിനു വേണ്ടിയാണ് ഓസ്ട്രേലിയന്‍ വനിതാ കിക്കറ്റ് താരം അലീസ ഹീലി തകര്‍പ്പന്‍ സെഞ്ചുറി നേടിയത്.
നോര്‍ത്ത് സിഡ്നി ഓവലില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനെതിരെ നടന്ന പോരാട്ടത്തിലാണ് അലീസ ഹീലി 52 പന്തില്‍ 111 റണ്‍സെടുത്ത് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്. ഇതില്‍ 96 റണ്‍സും ബൗണ്ടറികളിലൂടെയാണ് താരം നേടിയത്. മത്സരത്തില്‍ സിക്സേഴ്സ് അഞ്ച് വിക്കറ്റിന് ജയം സ്വന്തമാക്കുകയും ചെയ്തു.
ഭര്‍ത്താവും ഓസ്ട്രേലിയന്‍ പേസറായ മിച്ചല്‍ സ്റ്റാര്‍ക്കും സ്റ്റേഡയത്തിലുണ്ടായിരുന്നു. ബൗണ്ടറി നേടി അലീസ സെഞ്ചുറി തികച്ചപ്പോള്‍ സ്റ്റാര്‍ക്കും കൈയടിക്കുന്ന വീഡിയോയും വൈറലായി.ടൂര്‍ണമെന്റിന്റെ ഔദ്യോഗിക പേജിലാണ് 'ഹീലി ഹണ്ട്രഡ്' 48 പന്തില്‍ തകര്‍പ്പന്‍ സെഞ്ചുറി, ഇതിഹാസം എന്ന് കുറിച്ച് വീഡിയോ പങ്കുവെച്ചത്.

ഹീലിയും സ്റ്റാര്‍ക്കും തമ്മിലുള്ള വിവാഹ നിശ്ചയം 2015 ലായിരുന്നു. തുടര്‍ന്ന് 2016 ഏപ്രിലില്‍ ഇരുവരും വിവാഹിതരായി.

Comments