
മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയും മോഡലും നടിയുമായ സന ഖാന് വിവാഹിതയായി. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ മുഫ്തി അനസ് ആണ് വരന്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. ഈ വര്‍ഷം തുടക്കത്തിലായിരുന്നു കൊറിയോഗ്രഫര്‍ ആ മെല്വിന് ലൂയിസുമായുള്ള ബന്ധം സന അവസാനിപ്പിച്ചത്. മെല്വിന് എതിരെ ഗാര്‍ഹിക പീഡനാരോപണവും സന നടത്തിയിരുന്നു.
സിനിമാ മേഖല പൂര്‍ണമായും ഉപേക്ഷിച്ച് ആത്മീയ പാത സ്വീകരിക്കുന്നതായി, സന ഖാന് കഴിഞ്ഞ മാസം നടത്തിയ പ്രസ്താവനയും വലിയ ശ്രദ്ധ നേടിയിരുന്നു.
അഭിനയം വിടുകയാണെന്നും മനുഷ്യത്വത്തെ സേവിക്കാനും ദൈവത്തെ പിന്തുടരാനുമാണ് തന്റെ തീരുമാനമെന്നും സന അറിയിച്ചിരുന്നു. 'മരണശേഷം എനിക്ക് എന്ത് സംഭവിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാന്‍ എന്റെ മതത്തില്‍ തിരഞ്ഞു. ലോകത്തിലെ ഈ ജീവിതം യഥാര്‍ത്ഥത്തില്‍ മരണാനന്തര ജീവിതത്തെ മികച്ച രീതിയിലാക്കുവാന്‍ വേണ്ടിയാകണമെന്ന് ഞാന്‍ മനസ്സിലാക്കി. അടിമകള്‍ തന്റെ സ്രഷ്ടാവിന്റെ കല്പനയനുസരിച്ചു ജീവിക്കണമെന്നും സമ്പത്തും പ്രശസ്തിയും ഏക ലക്ഷ്യമാക്കി മാറാതിരുന്നാല്‍ നന്നായിരിക്കുമെന്നും ഞാന്‍ തിരിച്ചറിഞ്ഞു. സഹോദരീ സഹോദരന്മാര് ആരും തന്നെ ഇനി തന്നോട് ഷോബിസ് മേഖല സംബന്ധിച്ച ജോലികള്‍ക്കായി എന്നെ സമീപിക്കരുത്. ഇത് എന്റെ ജീവിതത്തിലെ സന്തോഷമുള്ള നിമിഷമാണ്.'- എന്നായിരുന്നു നടി പറഞ്ഞത്.






