
ദുബൈ: ദുബൈയിൽ സൗജന്യമായി ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ അവസരമൊരുങ്ങുന്നു. ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ അവസരം കൈവരുന്നത്.
എമിറേറ്റ്സ് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടും ബൈത്ത് അൽ ഖൈർ സൊസൈറ്റിയുമായി സഹകരിച്ചാണ് പദ്ധതി. കുറഞ്ഞ വരുമാനക്കാരായ 25ഓളം പേർക്കാണ് തീർത്തും സൗജന്യമായി ഡ്രൈവിങ് ലൈസൻസ് അനുവദിക്കാനുള്ള പദ്ധതിയൊരുങ്ങുന്നത്. ഒരുഘട്ടത്തിലും ഫീസ് ഈടാക്കാതെ കുറഞ്ഞ വരുമാനക്കാർക്ക് ലൈസൻസ് ഉറപ്പുവരുത്തുകയാണ് പദ്ധതി.
ലൈസൻസ് ലഭിക്കുന്നതോടെ മികച്ച അവസരങ്ങളും അതുവഴി ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുകയാണ് ലക്ഷ്യമെന്ന് ആർ.ടി.എ ഫൗണ്ടേഷൻ ഉന്നത സമിതി ചെയർമാനും ദുബൈ ടാക്സി കോർപറേഷൻ സി.ഇ.ഒയുമായ ഡോ. യൂസഫ് അൽ അലി പറഞ്ഞു.






