
ക്രിസ്റ്റഫര് നോളന് ചിത്രം 'ടെനറ്റ്' ഇന്ത്യയില് റിലീസ് ചെയ്യുന്നത് ഡിസംബര് 4ന്. വാര്ണ്ണര് ബ്രോസ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര് പേജിലൂടെയാണ് സിനിമയുടെ റിലീസ് വിവരം പുറത്തുവിട്ടത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം ഇന്ത്യയില് പ്രദര്ശനത്തിനെത്തുക.
സിങ്കോപി പ്രൊഡക്ഷന്സിന്റെ ബാനറില് എമ്മ തോമസും നോളനും ചേര്ന്നാണ് ചിത്രം നിര്മ്മിക്കുന്നത്. ചിത്രത്തില് ഡെബിക്കി, ആരോണ് ടെയ്ലര് ജോണ്സണ്, ഡിംപിള് കപാഡിയ എന്നിവര് പ്രധാന വേഷത്തിലെത്തുന്നു.
എക്കാലവും നിരവധി പ്രേക്ഷക പ്രശംസ നേടുന്ന ചിത്രങ്ങളാണ് ക്രിസ്റ്റഫര് നോളന്റേത്. അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും കാലത്തിനു മുന്പേ സഞ്ചരിക്കുന്നവയാണ്. അതിനാല് തന്നെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ആരാധകര് നോളന് ചിത്രങ്ങള്ക്കുവേണ്ടി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര് ഈ പ്രതീക്ഷകള്ക്കു കൂടുതല് ആകാംക്ഷ നല്കുന്നതാണ്.
സിനിമയിലെ ചില രംഗങ്ങള് ചിത്രീകരിക്കാന് നോളനും സംഘവും 2019 സെപ്റ്റംബറില് ഒരാഴ്ച്ചക്കാലം മുംബൈയില് ഉണ്ടായിരുന്നെന്ന തരത്തില് നിരവധി അഭ്യൂഹങ്ങളും ചിത്രത്തിന്റെ റിലീസ് വിവരം പുറത്തു വന്നതോടെ ചില മാധ്യമങ്ങള് പറയുന്നു.







Comments