
മധുര: താരങ്ങളുടെ കനിവെത്തിയപ്പോഴേക്കും വൈകി, തമിഴ് ചലച്ചിത്ര നടന് തവസി(60) വിടവാങ്ങി. 140 ലേറെ സിനികമളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുള്ള അദ്ദേഹം ക്യാന്‍സറിനെ തുടര്‍ന്നു ചികിത്സയിലായിരുന്നു. സഹായം അഭ്യര്‍ഥിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ വീഡിയോ തമിഴ്നാട്ടില്‍ ഏറെ ചര്‍ച്ചയായി.
ക്യാന്‍സറിനെ തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ രൂപമാറ്റം തമിഴ് ആരാധകരെ ഞെട്ടിച്ചു. തുടര്‍ന്നു രജനികാന്തും ശിവകാര്ത്തികേയനുമടക്കമുള്ളവര് സഹായം പ്രഖ്യാപിച്ചു. ആശുപത്രി ഉടമയായ പി. ശരവണന് സൗജന്യ ചികിത്സയും പ്രഖ്യാപിച്ചു. എന്നാല്‍, ഇന്നലെ അദ്ദേഹം മരിച്ചു. തമിഴില്‍ നിരവധി കോമഡി, നെഗറ്റീവ് റോളുകളിലൂടെ ശ്രദ്ധേയനായ താരമാണ് തവസി.






