
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാര്‍. തന്റെ രാഷ്ട്രീയ ആഭിമുഖ്യം നടന് നേരത്തെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. താന്‍ എന്‍ഡിഎ അനുഭാവി ആണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രിയ നേതാവാണെന്നും താരം പറഞ്ഞിരുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചരണത്തില്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് കൃഷ്ണകുമാര്‍. ഓരോ ദിവസവും പങ്കെടുക്കുന്ന പ്രചരണ പരിപാടികളെ കുറിച്ച് നടന് തന്റെ ഫേസ്ബുക്കിലും പങ്കുവെയ്ക്കാറുണ്ട്.
അഭൂതപൂര്‍വമായ ജനസാനിധ്യവും ആവേശംകരമായ പ്രതികരണവും നല്കുന്ന സൂചന തിരുവന്തപുരം നഗരസഭ ബിജെപി നയിക്കുന്ന NDA സഖ്യം പിടിച്ചെടുക്കും എന്നാണ്.-കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്;
ഇന്നലെ തിരുവനന്തപുരം കോര്പറേഷന് പരിധിയിലുള്ള പൗഡികോണത്തായിരുന്നു വാര്‍ഡ് കണ്വെന്ഷന്. ശ്രീമതി അര്‍ച്ചന മണികണ്ഠന് ആണ് സ്ഥാനാര്‍ഥി. അഭൂതപൂര്‍വമായ ജനസാനിധ്യവും ആവേശംകരമായ പ്രതികരണവും നല്കുന്ന സൂചന തിരുവനതപുരം നഗരസഭ ബിജെപി നയിക്കുന്ന NDA സഖ്യം പിടിച്ചെടുക്കും എന്നാണ്. ??നമ്മള് ജയിക്കും നമ്മള് ഭരിക്കും






