
വൈക്കം: തിരഞ്ഞെടുപ്പു പ്രചരണം ചൂടുപിടിക്കുകയാണ്. മുന്നണികളും സ്വതന്ത്രരുമായി ഇക്കൊല്ലം സ്ഥാനാര്‍ത്ഥികളുടെ തിരക്കാണ്. ഈ തിരക്കുകള്‍ക്കിടയില്‍ പ്രചരണ രംഗത്തു നിന്നും നേരെ കതിര് മണ്ഡപത്തിലേക്കെത്തിയിരിക്കുകയാണ് എല്‍ഡിഎഫ് വനിതാ സ്ഥാനാര്‍ത്ഥി.
വൈക്കം മറവന്തുരുത്ത് പഞ്ചായത്തിലെ 15-ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലാവണ്യയാണ് തിരഞ്ഞെടുപ്പു തിരക്കുകള്‍ക്കിടയില്‍ വിവാഹിതയായത്. ശരത്താണ് വരന്. ഇരുവരും തമ്മിലുള്ള വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍ അതിനിടയിലാണ് ലാവണ്യയെ മുന്നണി സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തത്. വിവാഹത്തിനെത്തിയവരോട് വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനോടൊപ്പം വോട്ടന്വേഷിക്കാനും വധൂവരന്മാര് മറന്നില്ല.






