
പ്രോ കബഡി ലീഗില്‍ അഭിഷേക് ബച്ചന്റെ ഉടമസ്തതയിലുള്ള ജെയ്പൂര്‍ പിങ്ക് പാന്തേഴ്സിനെ അടിസ്ഥാനമാക്കിയുള്ള വെബ് സിരീസ് ഡിസംബറില്‍ എത്തും. സണ്‍ ഓഫ് ദി സോയില്‍ എന്നാണ് വെബ് സിരീസിന്റെ പേര്. ആമസോണ്‍ പ്രൈം വീഡിയൊ ആണ് സ്പോഴ്സ് ഡോക്യുമെന്ററി സിരീസായി വെബ് സിരീസ് പ്രക്ഷകരിലേക്ക് എത്തിക്കുക.
ഈ വെബ് സിരീസു വഴി കബഡിയെ ഒരു ദേശീയ തലത്തിലേക്ക് എത്തിക്കാന്‍ കഴിയും. ഒരു കബഡി ടീമിന്റെ ടൂര്‍ണമെന്റിലൂടെയുള്ള യാത്രയും എങ്ങനെയാണ് കളിക്കാര്‍ ഓരൊ കളിയെയും നേരിടുന്നതെന്നും അവരുടെ ജയ പരാജയങ്ങളും ആണ് സിരീസില്‍ ഉള്ളത് എന്ന് അഭിഷേക് ബച്ചന് പറഞ്ഞു.
പ്രശസ്തരായ ആര്‍ക്കും കളി കണാനും അതിനെ ഏറ്റെടുക്കുവാനും കഴിയും എന്നാല്‍ കളിക്കാര്‍ക്ക് ആത്മ വിശ്വാസം നല്‍കാനും പ്രോത്സാഹിപ്പിക്കാനും പലര്‍ക്കും കഴിഞ്ഞെന്നും വരില്ല എന്ന് അഭിഷേക് പറയുന്നു. എന്റെ ആത്മാര്‍ഥതയും പ്രശസ്തിയും സ്പോഴ്സിനായി നല്കുന്നു അതിനാല്‍ ഞാന്‍ ഏറെ സന്തേഷവാനാണ്. ആമസോണ്‍ പ്രൈം വിഡിയോസിന്റെ സഹായം ഇല്ലായിരുന്നുവെങ്കില്‍ ഇങ്ങനൊരു വെബ് സിരീസ് സാധ്യമാകില്ലായിരുന്നു എന്നും അഭിഷേക് ബച്ചന് കൂട്ടി ചേര്‍ത്തു.






