
മുംബൈ: കോർട്ടിലേക്ക് തിരിച്ചെത്താമെന്നു യാതൊരു പ്രതീക്ഷയുമില്ലായിരുന്നു എന്ന് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ.
ഗർഭകാലത്ത് തടി കൂടിയത് മൂലം സോഷ്യൽ മീഡിയയിൽ അടക്കം പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നയാളാണ് സാനിയ.
എന്നാൽ, ഡബ്ല്യുടിഎ ഹൊബാർട്ട് ഇന്റർനാഷനൽ 2020ൽ ഡബിൾസ് കിരീടം നേടിയാണ് സാനിയ തിരിച്ചുവരവ് നടത്തി പരിഹാസകാർക്ക് മറുപടി നൽകിയത്.
സാനിയ മിർസയ്ക്കും ഭർത്താവ് ശുഐബ് മാലിക്കിനും 2018 ഒക്ടോബറിലാണു കുഞ്ഞു ജനിക്കുന്നത്.
‘ഓഡ് ടു ഓൾ മദേഴ്സ്’ എന്ന പേരില് എഴുതിയ കത്തിൽ സാനിയ മിർസ തന്റെ ഗര്ഭകാലത്തെക്കുറിച്ച് തുറന്നെഴുതുന്നു.
' ഗർഭകാലത്ത് ശരീരഭാരം 23 കിലോ വർധിച്ചു. തിരിച്ച് പഴയ പടിയാകാൻ സാധിക്കുമോയെന്ന് എനിക്ക് യാതൊരു ഉറപ്പും ഇല്ലായിരുന്നു. ചിട്ടയായ ഭക്ഷണരീതികൾ, നീണ്ട വ്യായാമം എന്നിവയ്ക്കു ശേഷമാണ് 26 കിലോയോളം കുറച്ചത്. തുടർന്ന് ഡബ്ല്യുടിഎ ഹൊബാർട്ട് മത്സരത്തിൽ വിജയിച്ചപ്പോൾ എനിക്ക് ആശ്ചര്യം തോന്നി. സ്വയം അഭിമാനിച്ചു. ടെന്നീസിൽ വലിയ മത്സരങ്ങൾ കളിക്കാൻ സാധിക്കുമെന്നും മനസ്സിലായി'– സാനിയ കുറിച്ചു.







Comments