
പ്രണയത്തിന് കണ്ണില്ലെന്നാണല്ലോ പ്രമാണം. സ്നേഹം ദൃഡബന്ധമായി മാറുമ്പോള്‍ പങ്കാളിയെ സ്വന്തമാക്കാന്‍ കാമുകീകാമുകന്മാര് എന്തു ത്യാഗവും സഹിക്കുന്നത് സാധാരണയാണ് താനും. അതാണ് കസക്കിസ്ഥാനിലെ ബോഡിബില്‍ഡര്‍ യൂറി ടൊലോച്കോയ്ക്കും സംഭവച്ചത്. പ്രണയം മൂത്ത് കക്ഷി തന്റെ ലൈംഗികതയ്ക്ക് ഉപയോഗിക്കുന്ന പാവക്കുട്ടിയെ വിവാഹം കഴിച്ചു. 2019 ല്‍ ഔപചാരികമായി വിവാഹാഭ്യര്‍ത്ഥന നടത്തിയ താരം ഒര വര്‍ഷത്തോളം പ്രണയിച്ച ശേഷം തന്റെ സെക്സ് ഡോളിനെ ഔദ്യോഗികമായി തന്നെ മിന്നുകെട്ടി. വിവാഹ ചടങ്ങിന്റെ വീഡിയോ യൂറി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
മാര്‍ഗോ എന്ന വിളിക്കപ്പെടുന്ന സിലിക്കണ്‍ പാവയുമായി പല തവണ ചടങ്ങ് മാറ്റി വെച്ച ശേഷമാണ് യൂറി വിവാഹം നടത്തിയത്. 2019 ല്‍ സാമൂഹ്യമാധ്യമം വഴി സെക്സ് ഡോളിനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ യൂറി ഈ വര്‍ഷം മാര്‍ച്ചില്‍ വിവാഹം നടത്താന്‍ തീരുമാനം എടുത്തിരുന്നു. എന്നാല്‍ കോവിഡിന്റെ സാഹചര്യത്തില്‍ ഏതാനും മാസത്തേക്ക് വിവാഹം നീട്ടി വെയ്ക്കുകയായിരുന്നു. ഒക്ടോബറില്‍ രണ്ടാം തവണയും വിവാഹം തടസ്സപ്പെട്ടു. ഭിന്നലിംഗക്കാരികളുടെ ഒരു റാലിയില്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ നവംബറില്‍ വിവാഹം നടത്താനും സിലിക്കണ്‍ പങ്കാളിയുമായി കുടുംബജീവിതം തുടങ്ങാനും യൂറി തീരുമാനം എടുക്കുകയും മുമ്പോട്ട് പോകുകയും ആയിരുന്നു. മാര്ഗോയുടെ സൗന്ദര്യത്തില്‍ വീണുപോയ യൂറി എട്ടുമാസം പ്രണയജീവിതം നയിച്ച ശേഷമാണ് വിവാഹം കഴിച്ചാലോ എന്ന ചോദ്യം സാമൂഹ്യമാധ്യമത്തില്‍ ഉയര്‍ത്തിയത്.
മാര്‍ഗോ തന്റെ സൗന്ദര്യത്തെക്കുറിച്ച് ബോധവതിയാണെന്നാണ് യൂറി പറയുന്നത്. സൗന്ദര്യം കൂട്ടാനുള്ള പ്ലാസ്റ്റിക് സര്‍ജറിക്കും യൂറി തന്റെ പങ്കാളിയെ ക്ലിനിക്കില്‍ കൊണ്ടുപോയി. ''അവളുടെ ഫോട്ടോ ലോകത്തിന് മുന്നിലേക്ക് അവതരിപ്പിച്ചപ്പോ വലിയ വിമര്‍ശനമാണ് ഉണ്ടായതെന്നും അവളില്‍ അപകര്‍ഷതാബോധം വളരുകയും ചെയ്തതിനെ തുടര്‍ന്നാണ് താന്‍ പ്ലാസ്റ്റിക് സര്‍ജറിക്കായി കൊണ്ടുപോയത്.'' ഇയാള്‍ പറയുന്നു. യഥാര്‍ത്ഥ ക്ലിനിക്കില്‍ യഥാര്‍ത്ഥ ഡോക്ടര്‍മാരാണ് അവളില്‍ മാറ്റം വരുത്തിയത്. ആദ്യം ഇക്കാര്യം പറഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ സമ്മതിച്ചില്ലെന്നും എന്നാല്‍ പിന്നീട് വീണ്ടും ചെന്നപ്പോള്‍ അവര്‍ സര്‍ജറി ചെയ്യാന്‍ തയ്യാറായതെന്നും യൂറി പറഞ്ഞു. അതേസമയം സെക്സ്ഡോളുകളെ വിവാഹം കഴിക്കുന്ന ആദ്യയാളല്ല യൂറി.
കഴിഞ്ഞ വര്‍ഷം ഒരു അമേരിക്കക്കാരിയും സമാനഗതിയില്‍ വിവാഹം കഴിച്ചു. അമേരിക്കയിലെ റോഡ് ഐലന്റിലെ ടിവര്ട്ടണില് കെല്ലി റോസി എന്ന 37 കാരി ഒരു സോമ്പി ഡോളിനെയാണ് വിവാഹം കഴിച്ചത്. വിവാഹ ചടങ്ങില്‍ നാലു കുടുംബ സുഹൃത്തുക്കളും എട്ടു മറ്റു സെക്സ് ഡോളുകളും പങ്കെടുത്തു. 35,000 രൂപയായിരുന്നു വിവാഹത്തിന്റെ ചെലവ്.






