മഹീന്ദ്ര & മഹീന്ദ്ര കഴിഞ്ഞ മാസമാണ് രണ്ടാം തലമുറ ഥാറിനെ ഇന്ത്യയിലവതരിപ്പിച്ചത്. സേഫർ കാർസ് ഫോർ ഇന്ത്യ എന്ന ഹാഷ്ടാഗിന് കീഴിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗ്ലോബൽ ന്യൂ കാർ അസ്സെസ്സ്മെന്റ് പ്രോഗ്രാം (GNCAP) നടത്തിവരുന്ന ക്രാഷ് ടെസ്റ്റ് പരമ്പരയിലാണ് പുത്തൻ ഥാർ പങ്കെടുത്തു.
ഇടി പരീക്ഷയിലും മികച്ച വിജയം നേടി സുരക്ഷിതമായ ഓഫ്-റോഡ് വാഹനമാണ് പുത്തൻ ഥാർ എന്ന് തെളിയിച്ചിരിക്കുന്നു. പുത്തൻ മഹീന്ദ്ര ഥാർ ക്രാഷ് ടെസ്റ്റിൽ അഞ്ചിൽ നാല് സ്റ്റാർ റേറ്റിംഗ് നേടിയാണ് തിളങ്ങിയത്. മണിക്കൂറിൽ 64 കിലോമിറ്റർ വേഗത്തിലായിരുന്നു ഇടി പരീക്ഷ.
പുത്തൻ ഥാറിന് Adult Occupancy Protection (മുതിർന്നവരുടെ സുരക്ഷ)-യുടെ കാര്യത്തിലും Child Occupancy Protection (കുട്ടികളുടെ സുരക്ഷ)-യുടെ കാര്യത്തിലും 4 സ്റ്റാർ റേറ്റിംഗ് നേടാൻ കഴിഞ്ഞു. കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ 49 പോയിന്റ് സൂചികയിൽ 41.11 പോയിന്റ് ആണ് ഥാർ നേടിയത്. എന്നാൽ, മുതിർന്നവരുടെ സുരക്ഷയുടെ കാര്യത്തിൽ 17 പോയിന്റ് സൂചികയിൽ 12.52 പോയിന്റ് പുത്തൻ ഥാർ നേടി.
മാരുതി സുസുക്കി എസ്-പ്രെസ്സോ മിനി എസ്യുവിയും അടുത്തിടെ ഗ്ലോബൽ ന്യൂ കാർ അസ്സെസ്സ്മെന്റ് പ്രോഗ്രാം ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. എന്നാൽ, 5 സ്റ്റാർ റേറ്റിംഗുള്ള സ്കെയിലിൽ ഒരൊറ്റ സ്റ്റാർ പോലും നേടാനായില്ല. ഹ്യുണ്ടേയ് ഗ്രാൻഡ് i10 നിയോസ്, കിയ സെൽറ്റോസ് എന്നീ വാഹനങ്ങളും ഗ്ലോബൽ ന്യൂ കാർ അസ്സെസ്സ്മെന്റ് പ്രോഗ്രാം ക്രാഷ് ടെസ്റ്റിൽ പങ്കെടുത്തു. ഗ്രാൻഡ് i10 നിയോസ് 2 സ്റ്റാർ റേറ്റിംഗും കിയ സെൽറ്റോസ് എസ്യുവി 3 സ്റ്റാർ റേറ്റിംഗും നേടി.






