ഗുരുഗ്രാം: കേന്ദ്രസര്‍ക്കാരിനെതിരായ കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത സ്വരാജ് അഭിയാന് നേതാവും സാമൂഹ്യപ്രവര്‍ത്തകനുമായ യോഗേന്ദ്ര യാദവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഗുരുഗ്രാമില്‍ വച്ചാണ് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അദ്ദേഹത്തിനൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്ത കര്‍ഷകരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. യോഗേന്ദ്ര യാദവ് അടക്കം കസ്റ്റഡിയില്‍ എടുത്തവരെ മൊകാല്‍വാസ് ഗ്രാമത്തിലെ ഒരു സ്കൂളിലേക്ക് പോലീസ് മാറ്റി.
പോലീസ് കസ്റ്റഡിയില്‍ എടുത്തതായി യോഗേന്ദ്ര യാദവ് ട്വീറ്റ് ചെയ്തു. ഞങ്ങളുടെ എല്ലാ സഖാക്കളെയഒം മൊകാല്‍വാസ് ഗ്രാമത്തിലെ സ്കൂളിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ഞങ്ങളെ അവിടെ പൂട്ടിയിട്ടിരിക്കുകയാണ്- യോഗേന്ദ്ര യാദവ് ട്വീറ്റ് ചെയ്തു. നേരത്തെ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുത്ത കിസാന്‍ സഭ നേതാവ് പി. കൃഷ്ണപ്രസാദിനെയും അറസ്റ്റ് ചെയ്തിരുന്നഒ.
ജന്തര്‍ മന്ദിറില്‍ പ്രതിഷേധിക്കാന്‍ അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. പ്രതിഷേധക്കാരെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ല. അതിര്‍ത്തി ലംഘിച്ചാല്‍ നടപടി എടുക്കുമെന്നും ഡല്‍ഹി പോലീസ് പറഞ്ഞു. രാജ്യ തലസ്ഥാനത്തേക്കുള്ള അഞ്ച് ദേശീയ പാതകളിലൂടെയാണ് കര്ഷമാര്ച്ച് ഡല്‍ഹിയിലേക്ക് എത്തുന്നത്. എന്നാല്‍ ഏതുവിധേയനയും മാര്‍ച്ച് തടയാനുള്ള നീക്കത്തിലാണ് പോലീസ്.






