
ബോളിവുഡ് താരസുന്ദരി ജാക്വിലിന് ഒരുപാട് ആരാധകര്‍ ഉള്ള നടിയാണ്. താരത്തിന്റെ എല്ലാ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ചിത്രങ്ങളില്‍ വ്യത്യസ്തത കണ്ടെത്തുന്നയാളുമാണ് താരം. ഇത്തവണ അര്‍ധനഗ്നയായി ഇരിക്കുന്ന ചിത്രങ്ങളുമായാണ് ജാക്വിലിന് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.
ബ്ലാക്ക് ആന്‍ഡ് വൈറ്റ് മോഡലിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഫാര്‍ ഫാര്‍ എവേ എന്ന ക്യാപ്ഷനോടുകൂടിയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരാധകരും സെലിബ്രറ്രികളും ഉള്‍പ്പടെ നിരവധി പേരാണ് താരത്തെ പ്രസംസിച്ചുകൊണ്ട് പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്.
ഭൂത് പോലീസ് എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ഇപ്പോള്‍ ജാക്വിലിന്. സെയ്ഫ് അലിഖാന്, യാമി ഗൗതം, അര്ജുന് കപൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. സല്മാന് ഖാന്റെ ഒപ്പമുള്ള കിക്ക് 2, രണ്‍വീര്‍ സിങ്ങിനൊപ്പമുള്ള സര്‍ക്കസ് എന്നിവയാണ് ജാക്വിലിന്റെ വരാനിരിക്കുന്ന മറ്റ് ചിത്രങ്ങള്‍.






