
ന്യൂഡല്ഹി: കാര്ഷിക നയങ്ങള്ക്കെതിരായ സമരങ്ങളെ അടിച്ചമര്ത്തുന്ന കേന്ദ്ര സര്ക്കാര് നയത്തെ വിമര്ശിച്ച് സ്റ്റാന്ഡ് അപ്പ് കൊമേഡിയന് കുനാല് കമ്ര. മഹാത്മാ ഗാന്ധിയെ വെടിവച്ച് കൊന്ന നാഥുറാം ഗോഡ്സെയും തീവ്രവാദകേ്കസില് പ്രതിയായ എം.പിയും പാര്ലമെന്്റലിരിക്കുന്നതിനെ മഹത്വവത്കരിക്കുന്നവര് കര്ഷകരെ ഡല്ഹിയിലേക്ക് കടത്തിവിടുന്നില്ലെന്നും കുനാല് വിമര്ശിച്ചു.
നാഥുറാമും തീവ്രവാദ കേസില് ആരോപിതയായ എം.പിയും പാര്ലമെന്്റിലിരിക്കുന്നതിന് മഹത്വല്ക്കരിക്കും. എന്നാല് അവകാശങ്ങള്ക്കായി പേരാടുന്ന കര്ഷകരെ ഡല്ഹിയിലേക്ക് കടത്തിവിടുന്നില്ല. കൊള്ളാം മോഡിജി കൊള്ളാം- കുനാല് ട്വീറ്റ് ചെയ്തു.
അതേസമയം കര്ഷകര് പ്രതിഷേധത്തില് നിന്ന് പിന്മാറണമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തൊമര് ആവശ്യപ്പെട്ടു. പ്രക്ഷോഭത്തില് നിന്ന് പിന്മാറണമെന്ന് കര്ഷക സഹോദരങ്ങളോട് അഭ്യര്ത്ഥിക്കുന്നു. പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാനും തര്ക്കങ്ങള് പരിഹരിക്കാനും ഞങ്ങള് തയ്യാറാണ്. ഞങ്ങളുടെ സംഭാഷണത്തിന് ഫലം ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും കൃഷി മന്ത്രി പറഞ്ഞു.
പുതിയ കാര്ഷിക നിയമങ്ങള് കാലത്തിന്െ്റ ആവശ്യമായിരുന്നെന്ന് കൃഷി മന്ത്രി പറഞ്ഞു. വരാനിരിക്കുന്ന കാലങ്ങളില് അത വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുമെന്നും മന്ത്രി അവകാശപ്പെട്ടു.







Comments