
ഡയാവൽ 1260 ലംബോർഗിനി എഡിഷൻ പുറത്തിറക്കി ഡ്യുക്കാട്ടി. സിയാൻ FKP 37 ഹൈബ്രിഡ് സൂപ്പർകാറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡയാവൽ 1260 ലംബോർഗിനി എഡിഷൻ നിർമിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മോട്ടോർസൈക്കിൾ രണ്ട് ഐതിഹാസിക ബ്രാൻഡുകളുടെ സഹകരണത്തോടെയാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട് .
ഡ്യുക്കാട്ടിയുടെ ഈ സൂപ്പർ പ്രീമിയം ക്രൂയിസർ ബൈക്കിനെ ഫ്രെയിമിലും സീറ്റിലും ഇലക്ട്രം ഗോൾഡ് ആക്സന്റുകളുള്ള വെർഡെ ജിയ കളർ ഓപ്ഷനിലാണ് ഒരുക്കിയിരിക്കുന്നത്. ഇലക്ട്രം ഗോൾഡിൽ ആണ് ലംബോർഗിനി സിയാന്റെ അതേ രൂപകൽപ്പനയുള്ള അലോയ് വീലുകൾ പോലും പൂർത്തിയാക്കി. ഡ്യുക്കാട്ടി റേഡിയേറ്റർ പ്ലേറ്റുകൾ 63 നമ്പർ ഉപയോഗിച്ചും ഡയാവൽ 1260 ലംബോർഗിനി എഡിഷൻ ആകർഷകമാക്കി.
ഇപ്പോൾ യൂറോ 5 ചട്ടങ്ങൾ പാലിക്കുന്നതിനായി ബൈക്കിലെ ടെസ്റ്റസ്ട്രെറ്റ DVT 1,262 സിസി എൽ-ട്വിൻ എഞ്ചിൻ ഡ്യുക്കാട്ടി പരിഷ്ക്കരിച്ചിരിക്കുന്നു . ഈ എഞ്ചിൻ 163 bhp കരുത്തിൽ 129 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് . ട്രാക്ഷൻ കൺട്രോൾ, കോർണറിംഗ് എബിഎസ്, വീലി കൺട്രോൾ, ലോഞ്ച് കൺട്രോൾ ക്രമീകരണങ്ങൾ, ക്രൂയിസ് കൺട്രോൾ എന്നിവയെല്ലാം ഡ്യുക്കാട്ടി ഡയാവൽ 1260 ലംബോർഗിനിയിൽ ലഭ്യമാണ്. ഡയാവൽ 1260 ലംബോർഗിനി ഇന്ത്യയിലേക്ക് എത്തുമോ എന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല.






