
ഹോര്‍നെറ്റ് 2.0, ഡിയോ എന്നിവയുടെ റെപ്സോള്‍ എഡിഷനുകള്‍ അവതരിപ്പിച്ച് ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട. റെപ്സോള്‍ ഡിസൈന്‍ തീമും ഗ്രാഫിക്സും ഓറഞ്ച് നിറത്തിലുള്ള വീല്‍ റിമ്മുകളും നല്‍കിയാണ് ഹോര്‍നെറ്റ് 2.0, ഡിയോ മോഡലുകള്‍ അലങ്കരിച്ചിരിക്കുന്നത്. ഈ രണ്ട് ലിമിറ്റഡ് എഡിഷന് വാഹനങ്ങള്‍ റെപ്സോള്‍ ഹോണ്ട റേസിങ്ങ് ടീമിന്റെ മെഷിനുകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട ഡിസൈനിലാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്.
ഹോണ്ടയുടെ ഹോര്‍നെറ്റ് 2.0 റെപ്സോള്‍ ലിമിറ്റഡ് എഡിഷന് മോഡലിന് 1.28 ലക്ഷം രൂപയും, ഡിയോ റെപ്സോള്‍ എഡിഷന് 69,757 രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറും വില. റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ ഹോണ്ടയുടെ എല്ലാ അംഗീകൃത ഡീലര്‍ഷിപ്പുകളിലും വരുന്ന ആഴ്ച മുതല്‍ ഈ വാഹനം ലഭ്യമാക്കും.
ഡിയോയിക്ക് ഹോണ്ടയുടെ ഇക്കോ ടെക്നോളജിയുള്ള 110 സിസി പി.ജി.എം-എഫ്.ഐ എന്‍ജിനാണ് കരുത്തേകുന്നത്. അഡ്ജസ്റ്റ് ചെയ്യാവുന്ന ബാക്ക് സസ്പെന്ഷന്, കോംമ്പി ബ്രേക്കിങ്ങ് സിസ്റ്റം, ഡി.സി എല്‍.ഇ.ഡി ഹെഡ്ലാമ്പ്, ഓണ്‍ബോര്‍ഡ് ഡയഗ്നോസ്റ്റിക്സ്, മൂന്ന് ഭാഗങ്ങളുള്ള ഇക്കോ ഇന്റിക്കേറ്റര്‍, ഫ്രണ്ട് പോക്കറ്റ് തുടങ്ങിയ ഫീച്ചറുകൾ വാഹനത്തിനുണ്ട്. എന്ജിന് സ്റ്റാര്‍ട്ട്-സ്റ്റേപ്പ് സ്വിച്ച്, ടെലിസ്കോപിക് സസ്പെന്ഷന്, ഇന്റഗ്രേറ്റഡ് ഡ്യുവല്‍ ഫങ്ഷന് സ്വിച്ച്, എക്സ്റ്റേണല്‍ ഫ്യുവല്‍ ലിഡ്, പാസിങ്ങ് സ്വിച്ച്, എന്ജിന് കട്ട്-ഓഫ് സ്വിച്ച്, സൈഡ് സ്റ്റാന്റ് ഇന്റേക്കേറ്റര് എന്നിവയും നൽകിയിട്ടുണ്ട്.
ഹോര്‍നെറ്റ് 2.0 ആണെങ്കിൽ ഗോള്‍ഡന്‍ അപ്പ് സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്ക്, എന്ജിന് സ്റ്റോപ്പ് സ്വിച്ച്, ഹസാര്‍ഡ് സ്വിച്ച്, ഫുള്ളി ഡിജിറ്റല്‍ നെഗറ്റീവ് ലിക്വിഡ് ക്രിസ്റ്റല്‍ മീറ്റര്‍, സമ്പൂര്‍ണ എല്‍.ഇ.ഡി ലൈറ്റിങ്ങ് പാക്കേജ്, സ്പോര്‍ട്ടി സ്പ്ലിറ്റ് സീറ്റ്, കീ ഓണ്‍ ടാങ്ക് പ്ലേസ്മെന്റ് എന്നീ പുതിയ ആറ് പേറ്റന്റ് ആപ്ലിക്കേഷനുമായാണ് എതുന്നത്.






