
ലണ്ടന്‍: ഇതിഹാസ താരത്തിന്റെ മരണം ലോകത്തെ ഒന്നാകെ ഞെട്ടിച്ച വാർത്തയാണ്. താരത്തിന്റെ ജേഴ്സി ഇപ്പോൾ ലേലത്തിന് വെച്ചിരിക്കുന്ന വാർത്തയാണ് പുറത്തു വരുന്നത്.
1986 ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ അണിഞ്ഞ മറഡോണയുടെ ജേഴ്സിയാണ് വില്‍പ്പനക്ക് വെക്കുന്നത്.
ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ നാഷണല്‍ ഫുട്ബോള്‍ മ്യൂസിയത്തിലാണ് ആ ജേഴ്സി ഇപ്പോള്‍. മെക്സിക്കോ സിറ്റിയിലെ ലോകകപ്പ് മത്സരത്തിന് ശേഷം ഇംഗ്ലണ്ട് മുന്‍ താരം സ്റ്റീവ് ഹോഡ്ജിന് മറഡോണ കൈമാറിയതാണ് ഈ ജേഴ്സി.
ഒരു മില്യണ്‍ ഡോളറാണ് ഐതിഹാസിക മത്സരത്തില്‍ മറഡോണ അണിഞ്ഞ ജേഴ്സിയുടെ വിലയായി നിശ്ചയിച്ചിരിക്കുന്നത്.
10,000 ഡോളറിനാണ് മറഡോണയുടെ റൂക്കി ഫുട്ബോള്‍ കാര്‍ഡ് വിറ്റുപോയത്.
ബ്യൂണസ് ഐറിസിലെ വസതിയില്‍ വെച്ച് കഴിഞ്ഞ 25നായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് ഇതിഹാസ താരത്തിന്റെ അന്ത്യം.






