
ചെന്നൈ: തമിഴ് സൂപ്പർ താരം രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ആവശ്യപ്പെട്ട് ആരാധകർ. ഇന്നു ആരാധക കൂട്ടായ്മയുടെ യോഗം വിളിച്ചിരിക്കുകയാണ് താരം.
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ആവശ്യപ്പെട്ട് ചെന്നൈയിൽ വിവിധയിടങ്ങളിൽ ആരാധകർ പോസ്റ്റർ പതിച്ചിട്ടുണ്ട്. എന്നാൽ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നു താരം മുൻപ് പറഞ്ഞിരുന്നു. ഈ തീരുമാനം മാറ്റണമെന്ന് ആരാധകര്‍ ആവശ്യം ശക്തമാക്കിയതിന് ഇടയിലാണ് യോഗം.
രജനീകാന്ത് നേരിട്ട് രംഗത്തിറങ്ങാതെ ആരാധക കൂട്ടായ്മയെ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റുന്നത് ഉൾപ്പടെ പുതിയ നിർദേശങ്ങൾ ഇന്നു ചേരുന്ന യോഗത്തിൽ ഉണ്ടായേക്കും.






