
ടിബറ്റ് : ടിബറ്റില്‍ കൂറ്റന്‍ അണക്കെട്ട് നിര്‍മ്മിക്കാനൊരുങ്ങി ചൈന. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഒരു കമ്പനിയെ ചുമതലപ്പെടുത്തിയെന്നും പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഹൈഡ്രോ പവര്‍ പ്രോജക്ടിന് ചൈന രംഗത്തിറങ്ങുന്നതെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ബ്രഹ്മപുത്ര നദിയിലാണ് ചൈന അണക്കെട്ട് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. ടിബറ്റില്‍ ഉത്ഭവിച്ച് ഇന്ത്യയിലും ബംഗ്ലാദേശിലുമായി ഒഴുകുന്ന നദിയാണ് ബ്രഹ്മപുത്ര. 2021-25 വര്‍ഷത്തേക്കുള്ള പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം.
യാര്‍ലുങ് സാങ്ബോ നദി എന്നാണ് ബ്രഹ്മ പുത്രയുടെ ടിബറ്റന്‍ പേര്. 'ചൈനീസ് ഹൈഡ്രോവര് മേഖലയിലെ ചരിത്രപരമായ അവസരം' എന്നാണ് പവര്‍ കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് ഓഫ് ചൈന ചെയര്മാന് യാന്‍ സ്യോങ് പദ്ധതിയെ വിശേഷിപ്പിച്ചിരിക്കുന്നത്.






