
വാഷിങ്ടണ്‍: കോവിഡ് വാക്സിന് എന്ന ശുഭവാര്‍ത്തയ്ക്കായി കാതോര്‍ത്തിരിക്കുന്ന ലോകത്തിന് ശുഭസൂചകമായി കോവിഡ് വാക്സിന് നിര്‍മ്മാതാക്കളായ മോഡേണ. അമേരിക്കയിലും യൂറോപ്പിലും കോവിഡ് 19 വാക്സിന് അടിയന്തിരമായി അംഗീകരിക്കാന്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് യുഎസ് കമ്പനിയായ മോഡേണ അറിയിച്ചു.
കോവിഡ് 19 യ്ക്കെതിരെ 94.1 ശതമാനം ഫലപ്രാപ്തിയും, അതിരൂക്ഷ കേസുകളില്‍ കോവിഡ് വാക്സിന് 100 ശതമാനം ഫലപ്രദമാണെന്നും ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ കമ്പനി വ്യക്തമാക്കി.
ഞങ്ങളുടെ വാക്സിന് പുതിയതും ശക്തവുമായ ഒരു ഉപകരണമാകും നല്‍കുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നു. അത് കോവിഡിന്റെ ഗതിയെ മാറ്റിമറിക്കുകയും, കഠിനമായ രോഗങ്ങള്‍, മരണം എന്നിവ തടയുകയും ചെയ്യും.. കമ്പനിയുടെ സിഇഒ സ്റ്റീഫന്‍ ബാന്‍സെല്‍ പറഞ്ഞു.






