
അപ്രീലിയ SXR160-യുടെ ഉത്പാദനം ഉടന്‍ ആരംഭിക്കുമെന്ന ഇറ്റാലിയൻ വാഹന നിർമാതാക്കളായ പിയാജിയോ അടുത്തിടെ അറിയിച്ചിരുന്നു. ഇപ്പോളിതാ സ്കൂട്ടറിന്റെ പുതിയ നിറവും കമ്പനി വെളിപ്പെടുത്തി.
സ്പോര്‍ടി ചുവപ്പ് നിറത്തിലാണ് ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്സ്പോയില്‍ അപ്രിലിയ SXR160 പ്രദര്‍ശിപ്പിച്ചത്, ഇതിന് പുറമെ, ബ്ലൂ കളര്‍ ഓപ്ഷനിലും ഇനി വാഹനം ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. സുസുക്കി ബര്ഗ്മാന് സ്ട്രീറ്റ് 125 ന് ആയിരിക്കും വിപണിയിൽ എതിരാളി. ചില ഡീലര്‍ഷിപ്പുകള്‍ സ്കൂട്ടറിനായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ മാക്സി-സ്കൂട്ടര്‍ ഓഫറാണിതെന്നൊരു സവിശേഷതയും സ്കൂട്ടറിനുണ്ട്. ഇത് ICE ശ്രേണിയിലെ ഏറ്റവും ചെലവേറിയ സ്കൂട്ടറായിരിക്കുമെന്നാണ് റിപ്പോർട്ട്. ഏകദേശം 1.5 ലക്ഷം രൂപ വരെ വാഹനത്തിന് വിപണിയില്‍ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. മുന്‍വശത്ത് സ്പോര്‍ട്ടി പരിവേഷം ലഭിക്കുന്നതിനായി വലിയ വിന്‍ഡ് സ്ക്രീന്‍ ഡ്യുവല്‍ ടോണ്‍ റെഡ് ആന്‍ഡ് ബ്ലാക്ക് സ്കീമും ഉണ്ട്. നീളം കൂടിയ വിന്‍ഡ് സ്ക്രീന്‍, വലിയ സീറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റല്‍ ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്ലാമ്പ് എന്നിവയാണ് SXR 160-യുടെ പ്രത്യേകതകള്‍.






