
കൊച്ചി: ഡോളര്‍ കടത്തു കേസില്‍ യുണിടാക് ഉടമ സന്തോഷ് ഈപ്പനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍. കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രനേയും ചോദ്യം ചെയ്യും.
അതിനിടെ, കൊച്ചി കസ്റ്റംസ് ഓഫീസിന് ഏര്‍പ്പെടുത്തിയിരുന്ന സി.ആര്.പി.എഫ് സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. സംസ്ഥാന പോലീസിന്റെ സുരക്ഷ തേടാമെന്നാണ് കേന്ദ്ര നിര്‍ദേശം. എന്നാല്‍ സുരക്ഷ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കമ്മീഷണര്‍ കേന്ദ്രത്തിന് കത്ത് നല്‍കിയിരിക്കുകയാണ്.






