
സംഗീത സംവിധായകന് ഷാൻ റഹ്മാൻ പുതിയ ലാൻഡ് റോവർ സ്വന്തമാക്കിയിരുന്നു. ലാൻഡ് റോവർ നിരയിലെ ഏറ്റവും മികച്ച എസ്യുവി വേളാർ ആണ് താരം സ്വന്തമാക്കിയത്. ഏകദേശം 95 ലക്ഷം രൂപ ഓൺറോഡ് വില വരുന്ന വാഹനമാണ് വേളാർ.
കൊച്ചിയിലെ ജഗ്വാർ ലാൻഡ് റോവർ ഡീലർഷിപ്പായ മൂത്തുറ്റ് ജെഎൽആറിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. ഷാൻ വേളാറിന്റെ ആർ ഡൈനാമിക്സ് എന്ന മോഡലാണ് സ്വന്തമാക്കിയത്. 184 ബിഎച്ച്പിയും ടോർക്ക് 365 എൻഎമ്മുമാണ് 2 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന എസ്യുവിയുടെ കരുത്ത് . പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 7.10 സെക്കന്റ് വേണ്ടി വരും. ഈ മോഡലിന്റെ ഉയർന്ന വേഗം 217 കിലോമീറ്ററാണ്.
ബ്രിട്ടീഷ് വാഹന നിർമ്മാതാക്കളായ ലാൻഡ് റോവറിന്റെ കറുപ്പ് നിറത്തിലുള്ള വെയ്ലറിനെ ആണ് കഴിഞ്ഞ ദിവസം ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ സ്വന്തമാക്കിയത്. അതേ സമയം തൂവെള്ള നിറത്തിലുള്ള വെയ്ലറിനെ ഷാൻ റഹ്മാൻ സ്വന്തമാക്കിയത്. മിനി കൂപ്പർ ഡി, മെഴ്സിഡസ്-ബെൻസ് ഇ ക്ലാസ്, ഓഡി ക്യൂ7, ബിഎംഡബ്ള്യു 5 സീരീസ് എന്നിവയും ഷാനിന്റെ വാഹനശേഖരത്തിലുണ്ട്.






