
ടിവിഎസ് മോട്ടോർ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് മോട്ടോർസൈക്കിൾ ബ്രാൻഡായ നോർട്ടൺ തങ്ങളുടെ പുതിയ അറ്റ്ലസ് ശ്രേണി സ്ക്രാംബ്ലറുകൾക്കായുള്ള ബുക്കിംഗ് തുടങ്ങിയതായി റിപ്പോർട്ട്. 650 സിസി പാരലൽ-ട്വിൻ എഞ്ചിനിൽ എത്തുന്ന നോർട്ടൺ അറ്റ്ലസ് നോമാഡും അറ്റ്ലസ് റേഞ്ചറും അടുത്ത വർഷം ഉത്പാദനത്തിലേക്ക് പ്രവേശിക്കുമെന്നാണ് സൂചന.
നോർട്ടൺ അറ്റ്ലസ് സ്ക്രാംബ്ലറുകൾ 2018-ലാണ് ആദ്യമായി പരിചയപ്പെടുത്തിയത്. തുടർന്ന് 2019 മുതൽ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ, കമ്പനിയുടെ സാമ്പത്തിക പ്രശ്നങ്ങളും മറ്റും മോഡലുകളുടെ നിർമാണത്തെയും ബാധിച്ചതോടെ വരവ് വൈകി. തുടർന്നാണ് ടിവിഎസ് ബ്രിട്ടീഷ് ബ്രാൻഡിനെ ഏറ്റെടുക്കുന്നതും പുതിയ സിഇഒ ആയി ജോൺ റസൽ എത്തുന്നതും.
650 സിസി ട്വിൻ യൂണിറ്റ് 11,000 rpm-ൽ പരമാവധി 84 bhp കരുത്തും 64 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസോടെ അറ്റ്ലസ് റേഞ്ചറിന് കൂടുതൽ ട്രാവൽ സസ്പെൻഷൻ, ഒരു കൂട്ടം ബീഫിയർ ഹാൻഡിൽബാറുകൾ, ഒരു ചെറിയ ഫ്ലൈസ്ക്രീൻ, ഉയർത്തിയ ഫ്രണ്ട് ഫെൻഡർ, എഞ്ചിൻ ബാഷ്പ്ലേറ്റ്, എന്നിവ ലഭിക്കും. റേഞ്ചറിന് 875 മില്ലിമീറ്റർ സീറ്റ് ഉയരമാണുള്ളത്. നോമാഡിന് 824 മില്ലീമീറ്റർ സീറ്റ് ഉയരമുണ്ട്. ഏകദേശം 180 കിലോ ആയിരിക്കും മോട്ടോർസൈക്കിളുകളുടെ ഭാരം.






