
കോട്ടയം:: മദ്യലഹരിയില്‍ എസ് ഐ യുടെ ഭാര്യയെ അസഭ്യം പറഞ്ഞ ജില്ലാ രഹസ്യാന്വേഷണ വിഭാഗം എഎസ്ഐക്കെതിരെ പരാതി.കുമരകം സ്റ്റേഷനിലെ രഹസ്യാന്വഷണ വിഭാഗം ഉദ്യോഗസ്ഥനെതിരെയാണ് പരാതി.
ആരോപണവിധേയനായ എഎസ്ഐയുടെ അയല്‍വാസിയായ എസ് ഐ യുടെ ഭാര്യ കോട്ടയം ഈസ്റ്റ് പോലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. കോട്ടയം എആര്‍ ക്യാമ്പിന് സമീപമാണ് രണ്ട് ഉദ്യോഗസ്ഥരും കുടുബസമേതം താമസിക്കുന്നത്.കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ എ എസ് ഐ അസഭ്യവര്‍ഷം നടത്തുകയായിരുന്നെന്നാണ് എസ് ഐ യുടെ ഭാര്യയുടെ പരാതി.
അച്ചടക്ക നടപടി ഭയന്ന് പരാതി ഒത്ത് തീര്‍പ്പാക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. നേരത്തെയും ഈ ഉദ്യോഗസ്ഥനെതിരെ സമാന പരാതികള്‍ ഉയര്‍ന്നിരുന്നു.






