രാമയണകഥയെ പ്രമേയമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രമായ ആദിപുരുഷനില്നിന്ന് ബോളിവുഡ് താരം സെയ്ഫ് അലിഖാനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം. സെയ്ഫ് അലിഖാന് അവതരിപ്പിക്കുന്ന രാവണനോട് ചിത്രത്തിനുള്ള സമീപനത്തെകുറിച്ച് താരം പറഞ്ഞതാണ് പ്രതിഷേധത്തിനുള്ള കാരണം.
#WakeUPOmraut, #BoycottAdipurush എന്ന ഹാഷ്ടാഗുകളോടെയാണ് സാമുഹ്യമാധ്യമത്തില്‍ സെയ്ഫ് അലിഖാനെതിരെ പ്രതിഷേധം നടത്തുന്നത്. ചിത്രത്തില്‍ സെയ്ഫിനു പകരം റാണദഗ്ഗുബാട്ടി, യാഷ് എന്നിവരെ പരിഗണിക്കാന്‍ പ്രതിഷേധക്കാര്‍ പറയുന്നു.
രാവണനെ മാനുഷിക പരിഗണനയോടെ പരിഗണിക്കുന്ന ചിത്രമാവും ആദിപുരുഷ് എന്നാണ് സെയ്ഫ് അലിഖാന് പറഞ്ഞത്. അസുര രാജാവിനെ അവതരിപ്പിക്കുകയെന്നത് കൗതുകം നിറഞ്ഞതാണ്. കാരണം രാവണനെന്ന കഥാപാത്രത്തിന് അധികം വിലയിരുത്തലുകള്‍ ഉണ്ടായിട്ടില്ല. രാവണന്റെ സഹോദരി ശൂര്‍പ്പണഖയുടെ മൂക്ക് മുറിച്ചതല്ലേ ലക്ഷ്മണന് എന്നും സെയ്ഫ് അലിഖാന് ചോദിക്കുന്നു.

ത്രീഡി രൂപത്തില്‍ ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ചിത്രികരിക്കുന്ന ചിത്രത്തില്‍ പ്രഭാസാണ് നായകന്. തമിഴ്, മലയാളം, കന്നഡ ഭാഷകള്‍ക്കുപുറമേ വിദേശ ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്യുന്നണ്ട്. ടി സീരീസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ് കുമാര്‍, കൃഷന് കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2022 ല്‍ തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.

Comments