
ബെംഗളൂരു: കഫെ കോഫി ഡേയുടെ സിഇഒ ആയി വി ജി സിദ്ധാര്‍ത്ഥയുടെ ഭാര്യ മാളവിക ഹെഗ്ഡെയെ നിയമിച്ചു. തിങ്കളാഴ്ച ചേര്‍ന്ന കോഫി ഡേയുടെ എന്റര്‍പ്രൈസസ് ബോര്‍ഡാണ് പുതിയ നിയമനങ്ങള്‍ നടത്തിയത്.
നിലവില്‍ കമ്പനിയുടെ ഡയറക്ടറാണ് ഇവര്‍.
2019ലാണ് വിജി സിദ്ധാര്‍ത്ഥ മരിച്ചത്. തങ്ങളുടെ വിവിധ ബിസിനസ് സംരംഭങ്ങളിലെ ഓഹരികള്‍ വിറ്റഴിച്ച് കടം കുറയ്ക്കാനാകും ശ്രമം.
ബാധ്യതകള്‍ ഉയരുകയും നഷ്ടം വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ ഭരണമാറ്റം ഉണ്ടാകുന്നത്. ഡയറക്ടര്‍ തലത്തില്‍ വന്ന മാറ്റങ്ങള്‍ക്ക് പിന്നാലെ കമ്പനിയുടെ ഓഹരി വിലയിലും മാറ്റമുണ്ടായി. ബോംബെ സ്റ്റോക് എക്സ്ചേഞ്ചില്‍ ഓഹരി വില 4.83 ശതമാനം ഉയര്‍ന്ന് 26.05 രൂപയിലെത്തി.






