
കെ.ടി.എം. ഡ്യൂക്ക് 125യുടെ പുതിയ പതിപ്പ് എത്തിയിരിക്കുകയാണ്. 1.50 ലക്ഷം രൂപയാണ് കെ.ടി.എം 125 ഡ്യൂക്കിന്റെ പുതിയ പതിപ്പിന്റെ എക്സ്ഷോറും വില. സെറാമിക് ഓറഞ്ച്, ഇലക്ട്രോണിക്സ് ഓറഞ്ച് എന്നീ രണ്ട് നിറങ്ങളിലാണ് പുതിയ 125 ഡ്യൂക്ക് എത്തിയിട്ടുള്ളത്. 125 ഡ്യൂക്ക് ഒരുങ്ങിയിരിക്കുന്നത് കെ.ടി.എമ്മിന്റെ 1290 സൂപ്പര്‍ ഡ്യൂക്കിന്റെ ഡിസൈനില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്.
ഈ വാഹനത്തിന് സ്പ്ലിറ്റ് ട്രെല്ലീസ് ഫ്രെയിമാണ് അടിസ്ഥാനമൊരുക്കുന്നത്. പുതിയ സീറ്റുകള്‍, സ്റ്റോറേജ് കപ്പാസിറ്റി കൂടിയ ഫ്യുവല്‍ ടാങ്ക്, ഹാലജന്‍ ഹെഡ്ലൈറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ തുടങ്ങിയവ ഇത്തവണ നൽകിയിട്ടുണ്ട്. പുതിയ സസ്പെന്ഷന് സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്. മുന്നില്‍ 43 എം.എം ഡബ്ല്യു.പി അപ്പ്സൈഡ് ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന മോണോഷോക്ക് സസ്പെന്‍ഷനുമാണ് ലഭിക്കുന്നത്.
ഈ വാഹനത്തില്‍ ബി.എസ്-6 നിലവാരത്തിലുള്ള 124.7 സി.സി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് പ്രവര്‍ത്തിക്കുന്നത്. ഇത് 14.3 ബി.എച്ച്.പി പവറും 12 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. കെ.ടി.എം 125 ഡ്യൂക്കില്‍ ആറ് സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്സ്മിഷന് നിര്‍വഹിക്കുന്നത്.






