
പുതിയ ആപ്പെ എക്സ്ട്രാ LDX പ്ലസ് കാര്‍ഗോ ത്രീ വീലര്‍ പുറത്തിറക്കി പിയാജിയോ. 2.65 ലക്ഷം രൂപയാണ് പുതിയ 6 അടി ഡെക്ക് നീളമുള്ള കാര്‍ഗോ ത്രീ വീലറിന്റെ എക്സ്ഷോറൂം (പൂനെ) വില. സിവി ലൈനപ്പിലേക്ക് ചേര്‍ത്ത ഏറ്റവും പുതിയ വേരിയന്റാണ് പുതിയ ആപ്പെ എക്സ്ട്രാ LDX പ്ലസ്. പുതിയ വാഹനത്തിന്റെ പ്രധാന സവിശേഷത പഴയ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി 6 അടി നീളമുള്ള ഡെക്കാണ്.
599 സിസി ഡീസല്‍ എഞ്ചിനാണ് ഈ വാണിജ്യ വാഹനത്തിന് കരുത്ത്. അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമായി എൻജിൻ ജോടിയാക്കിയിരിക്കുന്നു. മികച്ച ഇന്‍-ക്ലാസ് മൈലേജ്, മികച്ച ലോഡബിലിറ്റി, ഉയര്‍ന്ന ടോര്‍ക്ക്, സുഗമമായ ഡ്രൈവിംഗ് അനുഭവം എന്നിവ പുതിയ ആപ്പെ എക്സ്ട്രാ LDX പ്ലസ് വാഗ്ദാനം ചെയ്യുന്നുവെന്ന് പിയാജിയോ അവകാശപ്പെടുന്നു.
''ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വരുമാനം നേടാൻ ഡീപ് വലുപ്പമുള്ള ഡീപ് എക്സ്ട്രാ LDX പ്ലസ് സഹായിക്കും. ത്രീ വീലര്‍ കാര്‍ഗോ വിഭാഗത്തിലെ ഒരു നേതാവെന്ന നിലയില്‍ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാനും എംഡിയുമായ ഡീഗോ ഗ്രാഫി പറഞ്ഞു.
''ചരക്ക് വിപണിയിലെത്തിക്ക് ആപ് എക്സ്ട്രാ LDX പ്ലസ് ഡീസല്‍ എത്തിച്ചതിൽ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ദൈര്‍ഘ്യമേറിയ ഡെക്ക് ഉത്പ്പന്നത്തിന്റെ ആവശ്യകത വിപണി ഗവേഷണത്തിലൂടെ ഞങ്ങള്‍ കണ്ടുവെന്ന് പിയാജിയോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് EVP കൊമേഴ്സ്യല്‍ വെഹിക്കിള്‍ ബിസിനസ് മേധാവിയുമായ സാജു നായര്‍ പറഞ്ഞു.






