
ടാറ്റയുടെ സെഡാന് മോഡലായ ടിഗോര്‍ ഇനി ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിൽ എത്തുന്നു. വിപണിയില്‍ എത്തുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം ടര്‍ബോ എന്ജിന് ടിഗോര്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. വൈകാതെ പുതിയ എന്‍ജിനിലുള്ള ടിഗോര്‍ നിരത്തുകളിലെത്തും.
ടിഗോറിൽ ബി.എസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ റെവോട്രോള്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനായിരിക്കും സ്ഥാനം പിടിക്കുക. ഇത് 112 ബി.എച്ച.പി പവറും 150 എന്‍.എം ടോര്‍ക്കുമേകും. എന്നാല്‍, ഈ വാഹനത്തില്‍ ടര്‍ബോ എന്‍ജിനൊപ്പം അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനായിരിക്കും ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ട്. പുതിയ എന്‍ജിനിലേക്ക് മാറുന്നതൊഴിച്ചാല്‍ ഡിസൈനിലും ഫീച്ചറുകളിലും മാറ്റങ്ങള്‍ വരുത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
ടിഗോറിന്റെ പ്രധാന എതിരാളിയായ ഓറയും ടര്‍ബോ എന്‍ജിനില്‍ എത്തുന്നു. ഓറയില്‍ 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ എന്‍ജിനാണ് കരുത്ത് നൽകുന്നത്. ഇതും 112 ബി.എച്ച്,പി പവറാണ് ഉത്പാദിപ്പിക്കുന്നത്. റിയര്‍ പാര്‍ക്കിങ്ങ് സെല്‍സര്‍, എ.ബി.എസ് വിത്ത് ഇ.ബി.ഡി, ലോഡ് ലിമിറ്റര്‍, ഡ്രൈവര്‍-കോ ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് അലേര്‍ട്ട്, സ്പീഡ് അലേര്‍ട്ട് തുടങ്ങിയ സുരക്ഷ ഫീച്ചറുകളും ടിഗോറില്‍ ഉണ്ട്. ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്കായ അല്‍ട്രോസിലും ടര്‍ബോ എന്ജിന് നല്‍കുന്നുണ്ടെന്നാണ് റിപോർട്ടുകൾ.






