
കൊവിഡ് പരിശോനകളുടെ ഫലത്തിനായി മണിക്കൂറുകള്‍ മുതല്‍ ദിവസങ്ങള്‍ വരെയുള്ള കാത്തിരിപ്പിലാണ് നാമിപ്പോള്‍. എന്നാല്‍ അഞ്ച് നിമിഷത്തിനകം പരിശോധനയുടെ ഫലം കിട്ടിയാലോ...?
അത്തരമൊരു രീതി വികസിപ്പിച്ചെടുത്തിരിക്കുകയാണ് 'ഇലിനോയിസ് യൂണിവേഴ്സിറ്റി'ക്ക് കീഴിലെ 'ഗ്രെയിന്‍ഗെര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ്'ല്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍. ഒരു ഇലക്ട്രോ കെമിക്കല്‍ സെന്‍സറാണ് ഇത്.
വൈറസിന്റെ സാന്നിധ്യം കാണിക്കാന്‍ ഇതില്‍ നിന്ന് സിഗ്നലുകളാണ് പുറത്തുവരിക. കൊവിഡ് 19 മാത്രമല്ല, വൈറസിനാല്‍ പിടിപെടുന്ന രോഗങ്ങളെയെല്ലാം സെന്‍സ് ചെയ്ത് അറിയിക്കാന്‍ ഇതിന് കഴിയുമെന്നാണ് ഗവേഷകരുടെ വാദം.






