
ആമസോണ്‍ പ്രൈം വിഡീയോ മുപ്പത് ദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഓഫറുമായി എത്തുന്നു. മുമ്പ് നെറ്റ്ഫ്ളിക്സ് ഇന്ത്യയില്‍ രണ്ട് ദിവസത്തേക്ക് സേവനങ്ങള്‍ സൗജന്യമായി നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ആമസോണ്‍ പ്രൈം 30 ദിവസത്തേക്ക് സൗജന്യ സ്ട്രീമിംഗ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ആമസോൺ പ്രൈം തങ്ങളുടെ ടിറ്റർ പേജിലൂടെയാണ് ഇത് അറിയിച്ചത്. ലോകോത്തര നിലവാരമുള്ള സിനിമകളും ടി.വി സീരിസുകളുടേയും വെബ് സീരിസുകളുടെയും മികച്ച കളക്ഷൻ വീട്ടിലിരുന്ന് കാണാം എന്നാതാണ് ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ പ്രത്യേകത. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോകമെമ്പാടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോള്‍ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലേക്ക് ഒട്ടനവധി പ്രേക്ഷകരാണ് ചേക്കേറിയത്.
48 മണിക്കൂര്‍ നേരത്തേക്ക് വീഡിയോകള്‍ സൗജന്യമായി കാണാന്‍ ഉപയോക്താക്കള്‍ക്ക് നെറ്റ്ഫ്ളിക്സ് അവസരം നൽകിയിരുന്നു. ഡിസംബര്‍ 5,6 തീയതികളിൽ ഓഫര്‍ ലഭിച്ചിരുന്നു. സ്ട്രീംഫെസ്റ്റ് എന്ന പ്രൊമോഷണല്‍ ഓഫറുടെ ഭാഗമാണ് ഇത്. നെറ്റ്ഫ്ലിക്സിൽ അംഗങ്ങളല്ലാത്തവർക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമായിരുന്നത്.






