
മൂംബൈ: കര്‍ഷക സമരത്തിനെതിരെ ബി.ജെ.പി. മന്ത്രി നടത്തിയ പരാമര്‍ശത്തില്‍ ബി.ജെ.പി. യെ പരിഹസിച്ച് ശിവസേന. കര്‍ഷകരുടെ പ്രതിഷേധത്തില്‍ ചൈനയുടേയും പാക്കിസ്ഥാന്റെയും പങ്കിനെക്കുറിച്ച് മന്ത്രിക്ക് അറിവുണ്ടെങ്കില്‍ അവര്‍ക്കെതിരേ ഒരു സര്‍ജിക്കല്‍ സ്െ്രെടക്ക് നടത്തണമെന്നായിരുന്നു ശിവസേന എം. പി. സഞ്ജയ് റാവത്തിന്റെ പരിഹാസം.
'കര്‍ഷക പ്രക്ഷോഭത്തിന് പിന്നില്‍ ചൈനയ്ക്കും പാക്കിസ്ഥാനും പങ്കുണ്ടെന്ന് കേന്ദ്രമന്ത്രിക്ക് വിവരം ലഭിച്ചിട്ടുണ്ടെങ്കില്‍ പ്രതിരോധ മന്ത്രി ഉടന്‍ അവര്‍ക്കു നേരെ ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തണം. രാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, സായുധ സേന മേധാവികള്‍ എന്നിവര്‍ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യണം.'- സഞ്ജയ് റാവത്ത് പറഞ്ഞു.
കര്‍ഷക പ്രതിഷേധത്തിനെതിരെ കേന്ദ്രമന്ത്രി റാവു സാഹേബ് ദന്‍വെ നടത്തിയ പരാമര്‍ശം രാജ്യമെമ്പാടും വലിയ പ്രതിഷേധങ്ങള്‍ക്കു കാരണമായി. പ്രക്ഷോഭം കര്‍ഷകരുടേതല്ലെന്നും ചൈനയും പാക്കിസ്ഥാനുമാണ് ഇതിനു പിന്നിലെന്നായിരുന്നു മന്ത്രിയുടെ ആരോണം. പരാമര്‍ശം വലിയ വിവാദമായതോടെയാണ് ഇത് ബി.ജെ.പി.യെ പരിഹസിച്ച് ശിവസേന രംഗത്തെത്തിയത്. മന്ത്രിയുടെ പരാമര്‍ശത്തെ അപലപിച്ച് നിരവധി സംഘടനകളും രംഗത്തുവന്നിരുന്നു.






