നാന്‍ജിങ്: ലോക അത്ലറ്റിക്സ് ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പ് 2023 ലേക്ക് മാറ്റി. 2021 മാര്‍ച്ച് 19 മുതല്‍ 21 വരെ ചൈനയിലെ നാന്‍ജിങ്ങില്‍ നടത്താനിരുന്ന ചാമ്പ്യന്‍ഷിപ്പ് 2023 മാര്ച്ചിലേയ്ക്കാണ് മാറ്റിയത്. നിലവിലെ ആഗോള സ്ഥിതി കണക്കിലെടുത്ത് ഏതാനും ആഴ്ചകളായി ഓര്‍ഗനൈസിങ് കമ്മിറ്റിയുമായും ചൈനീസ് അത്ലറ്റിക്സ് അസോസിയേഷനുമായും കാര്യങ്ങള്‍ വിലയിരുത്തിയതിനു ശേഷമാണ് തീരുമാനത്തിലെത്തിയതെന്ന് ലോക അത്ലറ്റിക്സ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
കായിക താരങ്ങളുടെയും സാങ്കേതിക ഉദ്യോഗസ്ഥരുടെയും സുരക്ഷ മുന്‍നിര്‍ത്തിയും മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഒരു വലിയ കൂട്ടം ആളുകളെ പങ്കെടുപ്പിക്കുന്നതിലെ അപകടസാധ്യതകള്‍ കൃത്യമായി പരിഗണിച്ചും, കൂടാതെ ആതിഥേയ രാജ്യത്തിന്റെ മഹാമാരി പ്രതിരോധ നയത്തെ പുര്‍ണമായി ബഹുമാനിക്കുന്നുവെന്നും അത്ലറ്റിക്സ് ഫെഡറേഷന് കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം ആദ്യം കോവിഡിന്റെ പശ്ചാത്തലത്തിലാണ് ചാമ്പ്യന്‍ഷിപ്പ് മാര്‍ച്ച് 2021 ലേക്ക് മാറ്റിയത്. മാര്‍ച്ച് 13 മുതല്‍ 15 വരെ നാന്‍ജിങ്ങില്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.






