തമിഴ് സിനിമയുടെ പരിണാമങ്ങള്‍ക്കു വലിയ പങ്കുവഹിച്ച പരിയേറും പെരിമാള്‍ എന്ന ചിത്രിനു ശേഷം മാരി സെല്‍വരാജ് ഒരുക്കുന്ന 'കര്‍ണ്ണന്‍' ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തില്‍ ധനുഷും മലയാളി നടി രജീഷ വിജയനുമാണ് പ്രധാന വേഷത്തിലെത്തുന്നത്. സിനിമയുടെ ചിത്രീകതരണം പൂര്‍ത്തിയായ വിവരം ധനുഷ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെക്കുകയായിരുന്നു.
'കര്‍ണന്റെ ചിത്രീകരണം പൂര്‍ത്തിയായി, ഈ ചിത്രം എനിക്ക് നല്‍കിയ മാരി സെല്‍വരാജിന് നന്ദി. എന്റെ സഹപ്രവര്‍ത്തകരോടും മറ്റ് ടെക്‌നീഷ്യന്മാരോടും ഞാന്‍ നന്ദി അറിയിക്കുന്നു. ഈ സ്‌പെഷ്യല്‍ സിനിമയ്ക്കായി മികച്ച സംഗീതം ഒരുക്കിയ സന്തോഷ് നാരായണനും പ്രത്യേകം നന്ദി.' ധനുഷ് ട്വീറ്റ് ചെയ്തു.

ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ധനുഷ് എത്തുന്നത്. താരത്തിന്റെ നാല്‍പ്പത്തിയൊന്നാമത്തെ സിനിമയാണ്് കര്‍ണ്ണന്‍. മലയാളി താരം രജീഷ വിജയന്റെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ലാല്‍, യോഗി ബാബു, നടരാജന്‍ സുബ്രമണ്യന്‍ എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. കലൈപുരി എസ്. താനുവിന്റെ വി. ക്രിയേഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments