
മലയാള സിനിമയിലെ പ്രമുഖ താരമായ മെറീന മൈക്കിള്‍ കുരിശിങ്കല്‍ ഇന്ത്യയിലെ ബോള്‍ഡ് കോംപാക്ട് എസ്.യു.വിയായ ടാറ്റ നെക്സോണ്‍ സ്വന്തമാക്കി. മെറീന തന്റെ ഇഷ്ടവാഹനം കോഴിക്കോട് ടാറ്റ മോട്ടോഴ്സ് ഡീലര്‍ഷിപ്പായ രോത്താന മോട്ടോഴ്സില്‍ നിന്നാണ് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്.
നെക്സോണ്‍ എസ്.യു.വിയുടെ ഉയര്‍ന്ന വകഭേദങ്ങളിലൊന്നായ ഇസഡ്.എക്സ് പ്ലസ്-എസ് ഡീസല്‍ എന്ജിന് മാനുവല്‍ ട്രാന്സ്മിഷന് മോഡലാണ് മെറീന സ്വന്തമാക്കിയത്. നെകസോണിന്റെ ZX+S അടുത്തിടെയാണ് അവതരിപ്പിച്ചത്. ടാറ്റയുടെ ഐ.ആര്.എ കണക്ട്ഡ് ടെക്നോളജിയാണ് ഇതിലെ പ്രധാന സവിശേഷത. ലെതര്‍ ആവരണമുള്ള സ്റ്റിയറിങ്ങ് വീലും ഗിയര്‍നോബും, ഓട്ടോമാറ്റിക് ഹെഡ്ലാമ്പ്, റെയിന്‍ സെന്‍സിങ്ങ് വൈപ്പര്‍, ടയര്‍ പ്രഷര്‍ മോണിറ്റര്‍, ക്രൂയിസ് കണ്ട്രോള് എന്നിവയും ഈ വേരിയന്റിന്റെ ഫീച്ചറുകളാണ്.
നെക്സോണ്‍ 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളിലാണ് എത്തുന്നത്. പെട്രോള്‍ എന്ജിന് 118 ബിഎച്ചപി പവറും 113 എന്‍എം ടോര്‍ക്കും ഡീസല്‍ എന്ജിന്108 ബിഎച്ച്പി പവറും 260 എന്‍എം ടോര്‍ക്കുമേകും. ഈ വാഹനം മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്സ്മിഷനുകളിലും എത്തുന്നുണ്ട്. ഗ്ലോബൽ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിൽ അഞ്ചു സ്റ്റാർ സുരക്ഷയാണ് നെക്സോണിന് ലഭിച്ചത്.






