പബ്ജി മൊബൈല്‍ ഗെയിമിന്റെ ഇന്ത്യന്‍ പതിപ്പ് പുറത്തിറക്കുമെന്ന പ്രഖ്യാപനം ദീപാവലിക്ക് തൊട്ടുമുമ്പാണ് പബ്ജി കോര്പ്പറേഷന് നടത്തിയത്. ഇന്ത്യക്കാര്‍ക്ക് പ്രത്യേകമായി പബ്ജി മൊബൈല്‍ ഇന്ത്യ എന്ന പേരില്‍ ഒരു ഗെയിം ഉടന്‍ പുറത്തിറക്കുമെന്നായിരുന്നു പബ്ജി കോര്പ്പറേഷന് പ്രഖ്യാപ്പിച്ചത്. എന്നാൽ, നിരോധനത്തിലിരിക്കുന്ന ഗെയിമിന് തിരികെ വരാന്‍ അധികൃതരുടെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാൽ, ഫൗജി ഗെയിം പ്ലേ സ്റ്റോറില്‍ രജിസ്ട്രേഷന് ആരംഭിച്ചിരിക്കുന്നു. അധികൃതരുടെ അനുമതി ലഭിക്കാത്തതിനാൽ പബ്ജി മൊബൈല്‍ ഇന്ത്യ എന്ന് അവതരിപ്പിക്കുമെന്ന കാര്യത്തില്‍ പബ്ജി മൊബൈല്‍ ഇന്ത്യ ഡയറക്ടര്‍മാര്‍ ഇതുവരെ ഒന്നും വ്യക്തമാക്കിയിട്ടില്ല. ഇന്‍സൈഡ് സ്പോര്‍ട്ട് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കാരുമായി പബ്ജി അധികൃതര്‍ കൂടിക്കാഴ്ചയ്ക്കുള്ള ശ്രമങ്ങളിലാണെന്നും കമ്പനിയുടെ അപേക്ഷയോട് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നുമാണ് റിപ്പോർട്ട്.
ഇന്ത്യന്‍ നിര്‍മിത ഷൂട്ടര്‍ ഗെയിമായ ഫൗജി (FAU-G) അടുത്തിടെയാണ് ഗൂഗിള്‍ പ്ലേ സ്റ്റോറിലെത്തി. പ്രീ രജിസ്ട്രേഷന്റെ ഭാഗമായാണ് ആപ്പ് പ്ലേ സ്റ്റോറില്‍ എത്തിയത്. ബ്ജിയ്ക്ക് പകരമായി ഒരു ഇന്ത്യന്‍ പതിപ്പ് എന്ന രീതിയിലായില്‍ ഇതിന് വലിയ പ്രചാരം ലഭിക്കുകയും ചെയ്തു. ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ കോര്‍ ഗെയിംസ് ആണ് ഫൗജിയുടെ സ്രഷ്ടാക്കള്‍.






