
മുംബൈ: 2021 ല്‍ നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ട്വന്റി20 യില്‍ സൂര്യകുമാര്‍ യാദവിനെയും ഇഷാന് കിഷനെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ പരിഗണിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. 2021 ഫെബ്രുവരിയിലാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കാനെത്തുന്നത്.
മലയാളിതാരം സഞ്ജു സാംസണും ശ്രേയസ് അയ്യരും ഇന്ത്യന്‍ ടീമില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് സൂര്യകുമാര്‍ യാദവിനെയും ഇഷാന് കിഷനെയും പരിഗണിക്കണം. രണ്ടുതാരങ്ങളും ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയില്‍ നിന്ന് അകലെയല്ല. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ സഞ്ജുവിനും ശ്രേയസിനും അവസരം ലഭ്യമായിട്ടും അത് വിനിയോഗിക്കാന്‍ കഴിഞ്ഞില്ല.
ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ മനീഷ് പാണ്ഡെയ്ക്കും കഴിഞ്ഞിട്ടില്ല. കൂടാതെ ഇന്ത്യന്‍ താരങ്ങളില്‍ പലര്‍ക്കും പരിക്കുമുണ്ട് അതിനാല്‍ സൂര്യകുമാറിനെയും ഇഷന്‍ കിഷനെയും ഇംഗ്ലണ്ടിനെതിരെ കളിപ്പിക്കണം. ഇപ്പോള്‍ അവര്‍ക്ക് ഇന്ത്യന്‍ ടീമില്‍ സ്ഥാനം കൊടുത്തില്ലെങ്കില്‍ 2021 ല്‍ ഐപിഎല്ലിലെ പ്രകടനം കൊണ്ട് ഇന്ത്യന്‍ ടീമില്‍ സ്ഥാനം സ്വന്തമാക്കും.
2020 ല്‍ നടന്ന ഐപിഎല്ലില്‍ മികച്ച പ്രകടനമായിരുന്നു ഇരുവരുടെയും. മുംബൈ ഇന്ത്യന്‍സിന്റെ റണ്‍വേട്ടക്കാരില്‍ മുന്നിലുള്ള താരങ്ങളാണ് യൂര്യകുമാറും ഇഷാന് കിഷനും.





