
മൂംബൈ: സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ഡ്രസ് കോടു നിര്‍ദ്ധേശിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. അതോടൊപ്പം ടീഷര്‍ട്ട്, ജീന്‍സ്, വള്ളിച്ചെരുപ്പ് എന്നിവ ഇനിമുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓഫീസില്‍ ധരിക്കാന്‍ പാടില്ല. ആഴ്ച്ചയില്‍ ഒരുദിവസം ഖാദി വസ്ത്രം ധരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ധേശിക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നിയമം ബാധകമാണ്. പൊതു ഭരണ വിഭാഗം ഇതു സംബന്ധിച്ച് ഉത്തരവു പുറപ്പെടുവിച്ചു.
ചില ജീവനക്കാര്‍ സ്ഥിരമായി ഇത്തരം വേഷങ്ങള്‍ ധരിച്ച് ഓഫീസുകളില്‍ എത്തുന്നുണ്ട്, ഇത് ഉചിതമല്ല. പൊതുജനത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെക്കുറിച്ച് തെറ്റുധാരണ പരത്താന്‍ ഇത്തരം വസ്ത്രധാമണ രീതികള്‍ കാരണമാകും എന്നാണ് നിരീക്ഷണം. വനിതാ ജീവനക്കാര്‍ക്കും ഡ്രസ്കോഡ് ബാധകമാണ്. ധരിക്കുന്ന വസ്ത്രം വൃത്തിയുള്ളതായിരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.






