
ചെന്നൈ: എഴുപതാം പിറന്നാളാഘോഷിക്കുന്ന തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന് ജന്മദിനാശംസകള് നേര്‍ന്ന് പ്രധാനമന്ത്രിയും. ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിതം നയിക്കാന്‍ സാധിക്കട്ടെ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. വിവിധ മേഖലയില്‍ നിന്നുള്ള നിരവധി പ്രമുഖരാണ് രജനീകാന്തിന് പിറന്നാള്‍ ആശംസകളറിയിച്ചത്. ഈ വര്‍ഷത്തെ പിറന്നാളിന് പ്രത്യേകതകള്‍ ഏറെയാണ്. താരത്തിന്റെ രാഷ്ട്രീയ പ്രവേശനം എല്ലാവരും ഉറ്റുനോക്കുകയാണ്. അതുകൊണ്ടുതന്നെ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പോസറ്റുകളും വ്യക്തമായ രാഷ്ട്രീയം പ്രതിഫലിക്കുന്നവയായിരുന്നു.
Dear @rajinikanth Ji, wishing you a Happy Birthday! May you lead a long and healthy life.
— Narendra Modi (@narendramodi) December 12, 2020
തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവും താരത്തിന് പിറന്നാള്‍ ആശംസിച്ചിരുന്നു. ആരാധകര്‍ രജനിയുടെ പിറന്നാളിനും ദിവസങ്ങള്‍ക്കുമുമ്പുതന്നെ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. പ്രിയതാരത്തിന് ആശംസകളറിയിക്കാന്‍ ചെന്നൈയിലെ രജനിയുടെ വീടിനുമുന്നില്‍ ജനം തടിച്ചുകൂടി.






