
രാജ്യത്തെ കര്ഷക സമരങ്ങള്ക്കു പിന്തുണയര്പ്പിച്ച് നിരവധി ആളുകളാണ് രംഗത്തുവന്നിരിക്കുന്നത്. വിവധ മേഖലകളില് നിന്നും ഉയരുന്ന കര്ഷക അനൂകൂല സ്വരങ്ങള് കേന്ദ്ര നേതൃത്വത്തോടുള്ള വിമര്ശനംകൂടിയാണ്. പലരും പരസ്യപ്രതികരണവുമായി രംഗത്തുവന്നെങ്കിലും കൊമേഡിയന് കുനാല് കമ്ര സമൂഹ മാധ്യമങ്ങളില് പങ്കുവെച്ച കാര്ട്ടൂണ് വൈറലായിരിക്കുകയാണ്.
അലാവുദീന്റെ അത്ഭുതവിളക്കാണ് കാര്ട്ടൂണില് പ്രതിപാദിക്കുന്നത്. എന്നാല് അത്ഭുതവിളക്ക് കയ്യിലേന്തി നില്ക്കുന്ന അലാവുദീനായി മുകേഷ് അംബാനിയേയും കുപ്പിയില് നിന്നുവന്ന ഭൂതമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയേയുമാണ് കുനാല് പങ്കുവെച്ച കാര്ട്ടൂണില് ചിത്രീകരിച്ചിരിക്കുന്നത്. ബോസ് വിത്ത് എംപ്ലോയി എന്ന അടിക്കുറിപ്പോടെയുള്ള ട്വീറ്റ് ഇതിനോടകംതന്നെ വൈറലായി. ട്വീറ്റിന് ലൈക്കുകളും കമന്റുകളുമായെത്തുന്ന പിന്തുണയും ചെറുതല്ല.
കര്ഷകര്ക്കു പിന്തുണ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് കുനാല് ഇത്തരമൊരു ചിത്രം പങ്കുവെച്ചത്. ഇതിനു മുന്പും കേന്ദ്ര സര്ക്കാരിനും കോടതിക്കുമെതിരെ രൂക്ഷവിമര്ശനവുമായി കുനാല് രംഗത്തെത്തിയിരുന്നു. കര്ഷകര് പ്രഖ്യാാപിച്ച ഭാരത് ബന്ദിന്റെ ദിവസം യോഗ അഭ്യസിക്കുന്ന മോദിയുടെ ചിത്രമാണ് കുനാല് പങ്കുവെച്ചത്. കര്ഷക പ്രതിഷേധത്തില് പങ്കുചേര്ന്നതിന് നന്ദി മോദിജീ എന്ന അടിക്കുറിപ്പോടെയാണ് കുനാല് കമ്ര ചിത്രം പങ്കുവെച്ചത്.
റിപ്പബ്ലിക് ടിവി ചാനല് മേധാവി അര്ണബ് ഗോസാമിക്ക് ജാമ്യം അനുവദിച്ചതിനു പിന്നാലെ സുപ്രീം കോടതിയെ പരിഹസിച്ച് കുനാല് പങ്കുവെച്ച ട്വീറ്റില് കോടതി അലക്ഷ്യ നടപടി നേരിടേണ്ടിവന്നിരുന്നു. എന്നാല് അതിനു ശേഷവും കുനാല് നിരവധി വിമര്ശനങ്ങളുമായി രംഗത്തുവന്നിരുന്നു.







Comments