
കൊച്ചി : കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിന്റെ ആറാം നിലയിൽനിന്ന് വീണു പരുക്കേറ്റ യുവതി മരിച്ചു. സേലം സ്വദേശി കുമാരി (45) ആണ് ഇന്നു പുലർച്ചെ മരിച്ചത്.
ഫ്ളാറ്റിലെ ജോലിക്കാരിയാണ് മരിച്ചത്. സാരികൾ കൂട്ടിക്കെട്ടി താഴേയ്ക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർക്ക് വീണു പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ ഏഴു ദിവസമായി ചികിത്സയിലായിരുന്നു. സംഭവത്തിൽ ഫ്ലാറ്റ് ഉടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.






